വിദ്യാർഥികളെ അനുമോദിക്കുന്നു
എരുമേലി: എരുമേലി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികളിൽ മികച്ചവിജയം നേടിയ വിദ്യാർഥികൾക്ക് ബാങ്ക് ഭരണസമിതി സ്‌കോളർഷിപ്പ് നൽകുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു(കേരളാ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. സംസ്ഥാനതലത്തിൽ സ്‌പോർട്‌സ്, കലാമത്സരം, പ്രവൃത്തി പരിചയമേള എന്നിവയിൽ കൂടുതൽ ഗ്രേഡ് ലഭിച്ച വിദ്യാർഥികൾക്കും സ്‌കോളർഷിപ്പ് ലഭിക്കും.
അർഹരായ വിദ്യാർഥികൾ ബാങ്കിൽനിന്നുള്ള ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട പ്രഥമാധ്യാപകരുടെ സാക്ഷ്യപത്രവും മാർക്ക് ലിസ്റ്റും, വിദ്യാർഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം 16-ന് നാലിനകം എരുമേലി സർവീസ് സഹകരണബാങ്കിൽ നൽകണം.