ഹിന്ദു ഐക്യവേദി ജാഥ
പൊൻകുന്നം: ഹിന്ദു ഐക്യവേദി ഭീകരവിരുദ്ധവാരാചരണഭാഗമായി കാഞ്ഞിരപ്പള്ളി താലൂക്കിൽ ഞായറാഴ്ച വാഹനജാഥ നടത്തും. ഒൻപതിന് കൊടുങ്ങൂരിൽ ആർ.എസ്.എസ്. കോട്ടയം വിഭാഗ് സമ്പർക്ക് പ്രമുഖ് എം.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൂരാലി, തമ്പലക്കാട്, ചോറ്റി, കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, മുക്കൂട്ടുതറ, എരുമേലി, മണിമല എന്നിവിടങ്ങളിൽ പര്യടനവും യോഗവുമുണ്ട്. വൈകീട്ട് ഏഴിന് ചെറുവള്ളിയിൽ സമാപനസമ്മേളനം സംസ്ഥാന സമിതിയംഗം പ്രൊഫ.ടി. ഹരിലാൽ ഉദ്ഘാടനംചെയ്യും. സംസ്ഥാന സമിതിയംഗം സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും