സി.ഡി.എമ്മിൽ നിക്ഷേപിക്കുന്ന തുക അക്കൗണ്ടുകളിൽ കിട്ടുന്നില്ല 

പൊൻകുന്നം: ദിവസങ്ങളായി പൊൻകുന്നത്ത് എസ്.ബി.ഐ.യുടെ സി.ഡി.എം. തകരാറിൽ. ഇതിൽ നിക്ഷേപിക്കുന്ന പണം ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് ദിവസങ്ങളായി ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളുടെ പരാതി. 

ഈ മാസം മൂന്നിന് ഇട്ട തുക ഇതുവരെ എത്തിയിട്ടില്ല. നിരവധിപേർക്ക് ഇതേ അനുഭവമാണ്. ബാങ്ക് ശാഖയിൽ പരാതിപ്പെട്ടപ്പോൾ 24 മണിക്കൂറിനുള്ളിൽ പണം എത്തുമെന്ന് വിശദീകരിച്ചെങ്കിലും നാലുദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ല. സി.ഡി.എം. തകരാറിലാണെന്ന അറിയിപ്പ് കൗണ്ടറിൽ നൽകിയിട്ടുമില്ല.

error: Content is protected !!