കാരുണ്യ സ്പർശം- പൂഞ്ഞാർ 2022 പദ്ധതിക്ക് തുടക്കം കുറിച്ചു.
പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏറ്റവും നിർധനരായ കിടപ്പുരോഗികൾക്ക് പ്രതിമാസം 1000 രൂപ പ്രകാരം ഒരു വർഷത്തേക്ക് ധനസഹായം നൽകുന്ന ജീവകാരുണ്യ പദ്ധതിയ്ക്ക് തുടക്കമായി.
ഇതിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 10 തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ നിന്നും 10 പേരെ പ്രകാരം ആകെ 100 പേരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 10 ഗുണഭോക്താക്കൾക്ക് അവരവരുടെ വീടുകളിൽ എത്തി ആദ്യഗഡു ധനസഹായം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേരിട്ട് നൽകുകയുണ്ടായി. തുടർന്ന് പതിനൊന്ന് മാസത്തേക്ക് അവരുടെ അക്കൗണ്ടുകളിലേയ്ക്ക് 1000 പ്രകാരം നൽകുന്നതുമാണ് എന്ന് അദ്ദേഹം ഉറപ്പു നൽകി.