കാഞ്ഞിരപ്പള്ളിയ്ക്ക് അഭിമാനം : ജെ.ഇ.ഇ. മെയിൻ 2022 പരീക്ഷയിൽ കേരളത്തിൽ നിന്ന് രണ്ടാം റാങ്ക് നേടിയ നീൽ ജോർജ്ജിനെ അഭിനന്ദിച്ചു
കാഞ്ഞിരപ്പള്ളി : അഖിലേന്ത്യാ എഞ്ചിനീയറിംഗ് പരീക്ഷയായ ജെ.ഇ.ഇ. മെയിൻ 2022 പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ തൊണ്ണൂറ്റി രണ്ടാം റാങ്കും, കേരളത്തിൽ നിന്ന് രണ്ടാം റാങ്ക് നേടിയ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ നീൽ ജോർജ്ജിനെ സ്‌കൂൾ പ്രിൻസിപ്പാൾ ഫാ. ആന്റണി തോക്കനാട്ട്, വൈസ് പ്രിൻസിപ്പാൾ ഫാ. ജോസ് പുഴക്കര എന്നിവർ വീട്ടിലെത്തി അഭിനന്ദിച്ചു.
ആനക്കല്ല് കണയാംകുന്നേൽ രാജേഷ് ജോർജിന്റെയും സിനി തോമസിന്റെയും മകനാണ് നീൽ ജോർജ്. 99.99 പെർസെന്റയിൽ മാർക്ക് വാങ്ങിയാണ് നീൽ ജോർജ് മിന്നും വിജയം കരസ്ഥമാക്കിയത്.