സഡാക്കോ സമാധാന വൃക്ഷം ഒരുക്കി എ.കെ.ജെ.എം. സ്കൂൾ
കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം. സ്കൂളിലെ സ്‌കൗട്ടുകളും ഗൈഡുകളും ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ലോക സമാധാനത്തിനു വെല്ലുവിളി ആകുന്ന യുദ്ധങ്ങൾ ഒഴിവാക്കണമെന്ന സന്ദേശം കുട്ടികളിൽ പകരുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ പീസ് ട്രീ നിർമ്മിക്കുകയും അതിൽ ലോക സമാധാനത്തിന്റെ ചിഹ്നമായ സഡാക്കോ കൊക്കുകളെ വർണ്ണക്കടലാസുകൾ കൊണ്ട് നിർമ്മിച്ച് പ്രദർശിപ്പിച്ചു. സ്‌കൗട്ടുകളും ഗൈഡുകളും സഡാക്കോ കൊക്കുകളെ കൈയിൽ പിടിച്ചു ലോക സമാധാന പ്രതിജ്ഞ എടുത്തു.
അതിനു സമീപമായി ലോക സമാധാന സന്ദേശം ഉൾകൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂളിലെ മറ്റു കുട്ടികൾക്ക് ലോകസമാധാനത്തിന്റെ ആവശ്യകത ബോധ്യമാകാൻ ഈ പരിപാടി സഹായിച്ചു. സ്‌കൗട്ടുകളും ഗൈഡുകളും സഡാക്കോ കൊക്കുകളെ കൈയിൽ പിടിച്ചു ലോക സമാധാന പ്രതിജ്ഞ എടുത്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്.ജെ. കുട്ടികൾക്ക് സമാധാന സന്ദേശം നൽകി. സ്കൗട്ട് ഗൈഡ് അദ്ധ്യാപകരായ ഫാ. വിൽസൺ പുതുശ്ശേരി എസ്.ജെ., കെ.സി. ജോൺ, ലതിക ടി.കെ., സുപ്രഭ കുമാരി, സി. ആനീസ്, സി. പുഷ്പ, ബീന കുര്യൻ എന്നിവർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.