കെ.എസ്.ഇ.ബി.ജീവനക്കാർ പണിമുടക്കി
പൊൻകുന്നം: കെ.എസ്.ഇ.ബി. പൊൻകുന്നം ഡിവിഷനിലെ തൊഴിലാളികൾ സൂചനാപണിമുടക്ക് നടത്തി. വൈദ്യുതി ഓഫീസിന് മുൻപിൽ ധർണ, പ്രകടനം എന്നിവ സംഘടിപ്പിച്ചു. സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., എ.ഐ.ടി.യു.സി. സംഘടനകളും പെൻഷൻ യൂണിയൻ അംഗങ്ങളും ധർണയിൽ പങ്കെടുത്തു.
സി.ഐ.ടി.യു.ഏരിയസെക്രട്ടറി അഡ്വ.ഡി.ബൈജു ഉദ്ഘാടനം ചെയ്തു. വി.ഡി.രജികുമാർ, എം.ബി.പ്രസാദ്, മനോജ്, സന്തോഷ്‌കുമാർ, മുരളീധരൻ നായർ, ദിലീപ് ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.