രണ്ട് തലമുറകളെ വിശുദ്ധിയിലേക്ക് വിളിച്ചുണർത്തിയ ഉസ്താദിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ എത്തിയത് നിറകണ്ണുകളോടെ ആയിരങ്ങൾ.. .

കാഞ്ഞിരപ്പള്ളി : അരനൂറ്റാണ്ടോളം കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിലെ മുഅദ്ദീൻ പദവിയിൽ, ദിവസവും ബാങ്കൊലികൾ മുഴക്കി ദിവസവും അഞ്ചുനേരം ജനസഞ്ചയത്തെ പ്രാർത്ഥയ്ക്കായി വിശുദ്ധിയിലേക്ക് വിളിച്ചുണർ ത്തിയിരുന്ന കാഞ്ഞിരപ്പള്ളി പേട്ട വാർഡ് ലെയ്നിൽ പെരുതകിടിയേൽ പി എ അബ്ദുൾ സലാം ലബ്ബ (88) ഓർമ്മയായി.. അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ പള്ളിയിലേക്ക് നിറകണ്ണുകളോടെ ഒഴുകിയെത്തിയത് എത്തിയത് ആയിരങ്ങൾ..

അമ്പതു വർഷക്കാലത്തോളം നൈനാർ പള്ളിയിൽ സേവനം ചെയത, ഈരാറ്റുപേട്ടയിലെ പ്രശസ്തമായ തലപ്പള്ളിയിൽ ലബ്ബ കുടുംബത്തിലെ അംഗമായ അബ്ദുൾ സലാം ലബ്ബയുടെ, പിതാവ് അബ്ദുൽ ഖാദർ (അന്തുക്ക മാമ) നൈനാർ പള്ളിയിൽ മുഅദ്ദീൻ ആയി 42 വർഷങ്ങൾ സേവനം ചെയ്തു. അദ്ദേഹത്തിന്റെ പിതാവ് ഇബ്രാഹിം ലബ്ബ 1860 കാലയളവിൽ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിലെ മുഅദ്ദീൻ ആയി 40 വർഷത്തോളം സേവനമനുഷ്ഠിച്ചു.

കബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് താൻ സേവനമനുഷ്ടിച്ചിരുന്ന നൈനാർ പള്ളിയുടെ ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. ഇതിനു മുമ്പുള്ള മയ്യത്ത് നമസ്ക്കാരത്തിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

1963 ല്‍ കാഞ്ഞിരപ്പള്ളി ദാറുസ്സലാം മദ്രസയുടെ സ്ഥാപന കാലം മുതൽ അവിടെ ഉസ്താദായി ജോലി നോക്കി വന്നിരുന്നതിന്റെ കാരണത്താൽ 50 വർഷത്തോളം (അര നൂറ്റാണ്ടിന്റെ) സേവന ചരിത്രത്തിന്റെയുടമയും കൂടിയാണ് ഇദ്ദേഹം.
ഈരാറ്റുപേട്ടയിലെ പ്രശസ്തമായ തലപ്പള്ളിയിൽ ലബ്ബ കുടുംബത്തിലെ അംഗമാണ്.

ഇദ്ദേഹത്തിന്റെ പിതൃവ്യൻ ഈരാറ്റുപേട്ട തലപ്പള്ളിയിൽ ഇബ്രാഹിം ലബ്ബ 1860 കാലയളവിൽ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിലെ മുഅദ്ദീൻ ആയി 40 വർഷത്തോളം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ പുത്രൻ അബ്ദുൽ ഖാദർ (അന്തുക്ക മാമ) എന്ന വ്യക്തി പിതാവിനേക്കാൾ രണ്ടുവർഷം കൂടി പ്രസ്തുത പള്ളിയിൽ സേവനമനുഷ്ഠിച്ച് 42 വർഷത്തിന്റെ റിക്കാർഡിന് ഉടമയായി.
പൂർവ്വ പിതാമഹന്മാരുടെ പാത പിന്തുടർന്ന് അബ്ദുൽ ഖാദർ ലബ്ബയുടെ മകനായ പി എ അബ്ദുൽസലാം ലബ്ബ പിതാവിനെക്കാൾ വർഷത്തിൽ കൂടുതൽ നൈനാർ പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്നു . കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയുടെ പ്രാന്ത പ്രദേശങ്ങളിൽ (1965 – 1980) കാലയളവിൽ പിറന്നുവീണവരുടെ കാതുകളിൽ മുഴങ്ങിക്കേട്ട ആദ്യത്തെ ബാങ്കൊലി ശബ്ദവും ഇദ്ദേഹത്തിന്റെത് മാത്രമായിരുന്നു.

കാഞ്ഞിരപ്പള്ളിയിലെ നല്ലൊരു പങ്ക് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, യുവാക്കൾ, മധ്യവയസ്കർ എന്നിവരുടെയൊക്കെ ബഹുമാന്യനായ ഉസ്താദ് എന്ന പദവി, ഇന്ന് മറ്റൊരു കാഞ്ഞിരപ്പള്ളിക്കാരന് അവകാശപ്പെടാനില്ല.

നൈനാർ പള്ളിയിലൂടെയും ദാറുസ്സലാം മദ്രസയിലൂടെയും സമൂഹത്തിന് നൽകിയ സുദീർഘമായ സേവനകാലം കാഞ്ഞിരപ്പള്ളിക്കാർ ആരും മറന്നു പോകാനിടയില്ല.
കാഞ്ഞിരപ്പള്ളിയിലെ ഏതു മരണ വീട്ടിലും ഓടിയെത്തി മയ്യത്ത് പരിപാലനം.മാത്രമല്ല തുടർന്നുള്ള. പള്ളിയിലെ സംസ്കാര ചടങ്ങുകൾ., ഇതര മത ചടങ്ങുകൾ എന്നിവക്കെല്ലാം സമയം കണ്ടെത്തുന്നതിൽ.. അദ്ദേഹത്തിന് വീഴ്ച വരാറില്ലായിരുന്നു… ഭൗതിക ജീവിതത്തിൽ നിന്നും ആത്മീയ ജീവിതത്തിലേക്ക് വിളിക്കുത്തരം നൽകി യാത്രയായ പ്രിയപ്പെട്ട ഉസ്താദിന് ഹൃദയവേദനയോടുകൂടി നാട്ടുകാർ യാത്രാമൊഴി നൽകി.

കബറടക്കത്തിനു ശേഷം പള്ളി വളപ്പിൽ ചേർന്ന അനുശോചന യോഗത്തിൽ ജമാ അത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാംപാറയ്ക്കൽ അധ്യക്ഷനായി.കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം ഇജാസുൽ കൗസരി മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി ഷഫീക്ക് താഴത്തു വീട്ടിൽ, നിസാർ മൗലവി, ഷിഫാർ മൗലവി, അലിയാർ മൗലവി, നാസർ മൗലവി, ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പൽ നാസറുദ്ദീൻ മൗല വി എന്നിവർ സംസാരിച്ചു.

error: Content is protected !!