” ജനങ്ങളെ സ്വന്തം വീട്ടിലെ വാടകക്കാരാക്കി മാറ്റുന്ന കിരാത നിയമം അനുവദിക്കില്ല ” ബഫർ സോണിനെതിരെ ജനസഞ്ചയം അഗ്നിജ്വാലകളുമായി എരുത്വാപ്പുഴയിൽ അണിനിരന്നു.

കണമല : മുഴുവൻ ജനങ്ങളെയും നാട്ടിലെ വാടകക്കാരാക്കി മാറ്റുന്ന കിരാത നിയമം ആണ് ബഫർ സോണെന്നും ഈ നിയമം നടപ്പിലാക്കാൻ ഒരിക്കലും അനുവദിക്കരുതെന്നും ഇൻഫാം കോരുത്തോട് താലൂക്ക് പ്രസിഡന്റ് സണ്ണി എബ്രഹാം പറഞ്ഞു. ഇൻഫാമിന്റെയും എരുത്വാപ്പുഴ പൗരാവലിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

കിഴക്കൻ മേഖലയിലെ മലകളിറങ്ങി മൂന്ന് പ്രദേശങ്ങളിൽ ജനങ്ങൾ തീപ്പന്തങ്ങളേന്തി എരുത്വാപ്പുഴയിൽ സംഗമിച്ചപ്പോൾ ബഫർ സോണിനെതിരെ അണിനിരന്ന വൻ ജനകീയ പ്രതിഷേധമായി മാറി. നൂറുകണക്കിന് ജനങ്ങളാണ് മൂന്നിടങ്ങളിലെ റാലി സംഗമിച്ചപ്പോൾ തെരുവീഥിയിൽ അഗ്നി നാളങ്ങൾ കൈകളിൽ ഉയർത്തി മുദ്രാവാക്യം മുഴക്കിയത്. മൂക്കൻപെട്ടി, കീരിത്തോട്, കണമല, ചീനിമരം, പാണപിലാവ്, ഉമ്മിക്കുപ്പ പ്രദേശങ്ങളിലെ നാട്ടുകാരാണ് സ്ത്രീകളും കുട്ടികളും അടക്കം പ്രകടനമായി എത്തിയത്. ഇൻഫാമിന്റെയും എരുത്വാപ്പുഴ പൗരാവലിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

എരുത്വാപ്പുഴയിൽ സംഗമിച്ച റാലി ഇൻഫാം കോരുത്തോട് താലൂക്ക് പ്രസിഡന്റ് സണ്ണി എബ്രഹാം ഉദ്ഘാടനം ചെയ്തു. മുഴുവൻ ജനങ്ങളെയും നാട്ടിലെ വാടകക്കാരാക്കി മാറ്റുന്ന കിരാത നിയമം ആണ് ബഫർ സോണെന്നും ഈ നിയമം നടപ്പിലാക്കാൻ ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എരുത്വാപ്പുഴ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. റെജി തൊമ്മിക്കാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കണമല വാർഡ് അംഗം മറിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. പൗരാവലി ജനറൽ കൺവീനർ ബേബി കണ്ടത്തിൽ, രക്ഷാധികാരി മോഹനൻ നായർ, എൻഎസ്എസ് കരയോഗം പ്രസിഡന്റ് പി എൻ അപ്പുക്കുട്ടൻ നായർ, തോമസ് പതിപ്പള്ളി, ഊരുമൂപ്പൻ കേളൻ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!