ദേശീയ, സംസ്ഥാന പാതകളിലെ ഗർത്തങ്ങൾ മൂടണമെന്ന് കോണ്ഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി
കാഞ്ഞിരപ്പള്ളി: ദേശീയപാതയിൽ കുരിശുകവലക്കു സമീപം മണിമല റോഡിലേക്ക് തിരിയുന്ന സ്ഥലത്തും സംസ്ഥാനപാതയിൽ ഇരുപത്താറാംമൈൽ പാലത്തിനു സമീപവും രൂപപ്പെട്ട ഗർത്തങ്ങൾ അപകട സാധ്യതയുള്ളതിനാൽ അടയ്ക്കാൻ അധികൃതർ അടിയന്തരമായി തയാറാവണമെന്ന് കോണ്ഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുഴികൾ മൂടുന്നതിനെക്കുറിച്ചു ദേശീയപാതാ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കം അനവസരത്തിലുള്ളതാണെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്കു മുൻകരുതൽ നൽകാൻ ബന്ധപ്പെട്ട അധികൃതർ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. കുഴികൾ മൂടുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ അനാസ്ഥ തുടരുന്ന പക്ഷം സമരപരിപാടികൾ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി. മണ്ഡലം പ്രസിഡന്റ് റോണി കെ. ബേബി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ, ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ, യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നയിഫ് ഫൈസി, കോണ്ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ജി. സുനിൽകുമാർ, പി.പി.എ സലാം, ബിനു കുന്നുംപുറം, സിബു ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു.