ബഫർ സോൺ പ്രതിഷേധം ഫലം കണ്ടു ; ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കും; പരിസ്ഥിതിലോല മേഖലയിൽ പുതിയ ഉത്തരവിറക്കി സർക്കാർ

ജനവാസ മേഖലയേയും കൃഷിയിടങ്ങളേയും ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിര്‍ണയിക്കുന്നതില്‍ സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി. കൃഷിയിടങ്ങള്‍ക്കും ജനവാസ മേഖലയ്ക്കും പുറമെ സർക്കാർ അർദ്ധ സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളേയും പുതിയ ഉത്തരവ് പ്രകാരം ഒഴിവാക്കിയിട്ടുണ്ട്.

സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ജനവാസ മേഖലകളെ കൂടി ഉൾപ്പെടുത്തി പരിസ്ഥിതിലോല പ്രദേശമായി നിശ്ചയിച്ച 2019-ലെ സർക്കാർ ഉത്തരവ് ഇതോടെ റദ്ദാകും.

2019-ലെ നിര്‍ദേശങ്ങൾ കേന്ദ്രത്തിന് സമര്‍പ്പിച്ചപ്പോള്‍ ജനവാസമേഖലകളെ ഒഴിവാക്കണമെന്ന അഭിപ്രായം മേഖലകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇക്കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലിരിക്കെയാണ് ജനവാസ മേഖലയടക്കം ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയായി കണക്കാക്കി കഴിഞ്ഞ ജൂണ്‍മാസം സുപ്രീംകോടതി ഉത്തരവുണ്ടായത്.അതില്‍ വലിയ പ്രതിഷേധമായിരുന്നു സംസ്ഥാനമാകെ ഉയര്‍ന്ന് വന്നത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന്റെ മുന്നോടിയായിട്ട് കൂടിയാണ് പുതിയ ഉത്തരവ്.

error: Content is protected !!