പെരുമഴയിൽ തകർന്ന മ്ലാക്കര പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

മ്ലാക്കരയിലെ താത്കാലിക പാലം ഉറപ്പിച്ചിരുന്ന സ്ലാബ് തകർന്നനിലയിൽ

കൂട്ടിക്കൽ: പ്രളയത്തിൽ തകർന്ന മ്ലാക്കര പാലത്തിന് പകരമായി നിർമിച്ച താത്കാലിക തടിപ്പാലം ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് സ്ലാബ് അടർന്നുവീണു. ഇതോടെ ഇതുവഴിയുള്ള മുച്ചക്രവാഹനങ്ങളുടെ യാത്രയും നിലച്ചു. ‌

തെങ്ങിൻതടിയിൽ പലക ഉപയോഗിച്ച് നിർമിച്ച പാലത്തിലൂടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും കടന്നുപോയിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെയാണ് സ്ലാബ് ഇടിഞ്ഞുവീണത്. ഇതോടെയാണ് താത്കാലിക പാലത്തിന് ബലക്ഷയം ഉണ്ടായത്.

ഇരുമ്പ് കേഡർ ഉപയോഗിച്ചുള്ള പാലത്തിന്റെ നിർമാണം ആരംഭിച്ചതായി പഞ്ചായത്തംഗം കെ.എൻ. വിനോദ് അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി നാലുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുമെന്നും പഞ്ചായത്തംഗം പറഞ്ഞു. വലിയ വാഹനങ്ങൾക്ക്‌ പാലത്തിന് തൊട്ടടുത്തായി നിർമിച്ചിട്ടുള്ള ചപ്പാത്ത് വഴി മ്ലാക്കരയിലേക്ക് എത്തുവാൻ മറ്റൊരു വഴിയും ഉണ്ട്. നദിയിൽ ജലനിരപ്പ് ഉയർന്നാൽ മാത്രമേ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുകയുള്ളൂ.

error: Content is protected !!