കാഞ്ഞിരപ്പള്ളി സെന്റ് മേരീസിൽ മെറിറ്റ്ഡേ; വിക്ടോറിയ – 2022
കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ എ പ്ലസും 100% വിജയം നേടിയ കാഞ്ഞിരപ്പള്ളി സെന്റ് മേരീസിന്റെ മെറിറ്റ്ഡേ “വിക്ടോറിയ 2022” ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു . പാഠപുസ്തകങ്ങൾ തമസ്കരിച്ചെങ്കിലും നവോത്ഥാന നായകൻ വിശുദ്ധ ചാവറ പിതാവിന്റെ ദർശനങ്ങൾ കേരള സമൂഹത്തിന്റെ സമഗ്ര വളർച്ചയിൽ നിർണായക സ്ഥാനം വഹിച്ചിട്ടുണ്ട് എന്ന് അദ്ദേഹം അനുസ്മരിച്ചു. നവോത്ഥാന നായകൻറെ ദർശനങ്ങൾ സാക്ഷാത്കരിക്കുവാൻ വിദ്യാർത്ഥികളെ പിതാവ് ഉദ്ബോധിപ്പിച്ചു.
സ്കൂൾ മാനേജർ സി.സലോമി സിഎംസി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു.അൽക്ക ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ലീലാമ്മ മെമ്മോറിയൽ ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡ് കുമാരി ബിസ്മിന RS ഉം 25,000 രൂപയുടെ ക്യാഷ് അവാർഡ് കുമാരി ഫ്ലോറ ജോഷി എന്നിവർ മാർ ജോസ് പുളിക്കൽ പിതാവിൽ നിന്ന് സ്വീകരിച്ചു
ഫുൾ എ പ്ലസ് നേടി സ്കൂളിന്റെ യശസ്സ് ഉയർത്തിയ വിദ്യാർഥിനികൾക്ക് ഉപഹാരം സമ്മാനിച്ചു. തങ്ങളെ ഉന്നത വിജയത്തിലെത്തിച്ച അധ്യാപകരെ ആദരിച്ച് കുമാരി Teslim John ജോൺ നന്ദി അർപ്പിച്ച് സംസാരിച്ചു.അഭിവന്ദ്യ പിതാവ് രചിച്ച കർഷകൻ എന്ന കവിത കുമാരി എയ്മി തെരേസ് ടോണി ആലപിച്ചു.സ്വതന്ത്ര ഭാരതത്തിൻറ വാർഷിക ദത്തോടനുബന്ധിച്ച് അവതരിപ്പിച്ച സ്പാർക്ക് .മെറിറ്റ് ഡേയെ വർണ്ണാഭമാക്കി.പ്രോഗ്രാം കോർഡിനേറ്റർസിസ്റ്റർ ജിജി പുല്ലത്തിൽ ശ്രീമതി ജാക്വിലിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു