പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് റിമാൻഡിൽ
എരുമേലി: പമ്പാവാലി ആറാട്ടുകയം ഭാഗത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് റിമാൻഡിലായി. ആറാട്ടുകയം മുട്ടുമണ്ണിൽ ചെറുവള്ളിയിൽ റിജോ രാജു (27)വാണ് റിമാൻഡിലായത്.2019 മുതൽ പെൺകുട്ടി പീഡനത്തിന് ഇരയാവുകയായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരാണ് അറിഞ്ഞത്. തുടർന്ന് എരുമേലി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസ് എത്തി പ്രതിയെ അറസ്റ്റുചെയ്തു.