ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ ‘എക്സലൻസിയ അവാർഡ് ഡേ’
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ‘എക്സലൻ സിയ അവാർഡ് ഡേ’ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിബിഎസ്ഇ 10, 12 ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കാനായി സംഘടിപ്പിച്ച സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു.
മാനേജർ റവ.ഡോ. ജോൺ പനച്ചിക്കൽ, പ്രിൻസിപ്പാൾ ഫാ. ആന്റണി തോക്കനാട്ട്, വൈസ് പ്രിൻസിപ്പാൾ ഫാ. ജോസ് പുഴക്കര, പിടിഎ പ്രസിഡണ്ട് ജോസ് ആന്റണി, സ്റ്റീഫൻ ജോസഫ്, എം.ആർ. ശ്രിയ ശിവാനി, ശ്രേയ ട്രീസ തോമസ്, അമൽ ബേബി, ആൻ മരിയ, റോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ വിതരണം ചെയ്തു.