എരുമേലി സെന്റ് തോമസിൽ “ഇലയറിവ് മഹോത്സവം”
എരുമേലി: കർക്കിടകമാസത്തിൽ ഇലക്കറികൾ കഴിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് എരുമേലി സെന്റ് തോമസിൽ ഇലയറിവ് മഹോത്സവം.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി ജോൺ ഇലയറിവ് മേള ഉദ്ഘാടനം ചെയ്തു. ഫാസ്റ്റ് ഫുഡിനെ പുറകെ പോകുന്ന പുതുതലമുറ ഇന്ന് അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും ഇലക്കറികൾ നിത്യജീവിതത്തിൽ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ടീച്ചർ കുട്ടികളെ ഉത്ബോധിപ്പിച്ചു.
കർക്കിടകത്തിൽ ഇലക്കറികൾ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് കുട്ടികൾ ഇലകൾ കൊണ്ടുള്ള വിവിധ ഭക്ഷണവിഭവങ്ങൾ മേളയിൽ ഒരുക്കി. കർക്കിടക സ്പെഷ്യൽ ആയ “പത്തിലത്തോരൻ” മേളയുടെ ആകർഷക വിഭവമായി. മേളയിൽ വിവിധ ഔഷധസസ്യങ്ങളും അവയുടെ ഉപയോഗങ്ങളും പരിചയപ്പെടുത്തുന്ന ഒരു ഹൃസ്വ വീഡിയോയും പ്രദർശിപ്പിച്ചു. അധ്യാപകരായ ജോസ്മി മരിയ ജോസഫും സുബി ജെയിംസും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.