കാട്ടാനകൾ കൃഷി നശിപ്പിച്ചു.

എരുമേലി : എരുമേലി പഞ്ചായത്ത്‌ അതിർത്തിയിൽ മുണ്ടക്കയം പഞ്ചായത്തിൽപെട്ട മഞ്ഞളരുവി ഭാഗത്ത് കാട്ടാന ശല്യം മൂലം പല കർഷകരും കൃഷി നിർത്തേണ്ട സ്ഥിതിയിലെത്തി. മംഗലത്ത്കരോട്ട് സ്കറിയ തോമസിന്റെ കൃഷിയിടത്തിൽ വീണ്ടും ആനകളെത്തി കൃഷി നശിപ്പിച്ചു. ഓണത്തിന് വിളവെടുക്കാറായിരുന്ന 200 ഓളം വാഴകളും റബർ, കമുക് ഉൾപ്പടെ മരങ്ങളും പിഴുതു മറിച്ചിട്ട നിലയിൽ നശിപ്പിച്ചിരിക്കുകയാണ്.

വനം വകുപ്പ് ഇടപെട്ട് സൗരോർജ വേലി സ്ഥാപിച്ച് കാട്ടുമൃഗങ്ങൾ വനത്തിൽ നിന്നും പുറത്തിറങ്ങുന്നത് തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

error: Content is protected !!