കാഞ്ഞിരപ്പള്ളിയിൽ തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കാഞ്ഞിരപ്പള്ളിയിൽ തോട്ടിൽ വീണ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി കുരിശുങ്കൽ കവലയുടെ അടുത്തുള്ള കൈത്തോട്ടിൽ ഇന്നലെ പാതിരാത്രിയിലാണ് വെള്ളത്തിൽ വീണ നിലയിൽ യുവാവിനെ കണ്ടെത്തിയത് . \ ഇടക്കുന്നം മുക്കാലി തറക്കെട്ടിമരുന്ന് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുത്തൻ പുരയ്ക്കൽ ജെറിൻ ജെയിംസാണ് (32 ) മരണപ്പെട്ടത്. എ. സി. മെക്കാനിക് ആയി ജോലി ചെയ്തുവരികയായിരുന്നു ജെറിൻ. അവിവാഹിതനാണ്.
തോട്ടിലെ വെള്ളത്തിൽ കമഴ്ന്ന് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെ ഓട്ടോറിക്ഷ തൊഴിലാളികളും തട്ടുകട തൊഴിലാളികളുമാണ് മൃതദേഹം ആദ്യം കണ്ടത്. അവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസൻസ് ആളെ തിരിച്ചറിയുവാൻ സഹായകരമായി.
റോഡരികിലുള്ള കലുങ്കിൽ ഇരിക്കവേ, അബദ്ധത്തിൽ തോട്ടിലേക്ക് മറിഞ്ഞു വീണതാണെന്ന് കരുതപ്പെടുന്നു. സംസ്കാരം വെള്ളിയാഴ്ച പൊടിമറ്റം സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ