മികച്ച കർഷകരെ ആദരിച്ച് കർഷകദിനത്തിൽ മാതൃകയായി പാറത്തോട് ഗ്രാമപഞ്ചായത്ത്..
പാറത്തോട് : കർഷകദിനാഘോഷം ചിങ്ങം പുലരിയിൽ പാറത്തോട് ഗ്രാമപഞ്ചായത്തിൽ സമുചിതമായി ആഘോഷിച്ചു. മികച്ച കര്‍ഷകരെ ആദരിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് .ഡയസ് മാത്യു കോക്കാട്ട് അദ്ധ്യക്ഷനായി. .പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ കർഷകദിനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർ നാടിന്‍റെ നട്ടെല്ല് ആണെന്നും, അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കോട്ടയം എ.വി അനിത, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിമല റെജി, പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് .സിന്ധു മോഹനന്‍, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോണിക്കുട്ടി മഠത്തിനകം, ഷേര്‍ലി വര്‍ഗ്ഗീസ്, വിജയമ്മ വിജയലാല്‍, മെമ്പര്‍മാരായ . റ്റി. രാജന്‍, . കെ കെ ശശികുമാര്‍, സോഫി ജോസഫ്, അലിയാര്‍ കെ.യു, . സുമീന അലിയാര്‍, ജോളി തോമസ്, . ആന്‍റണി ജോസഫ്, .ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, .സിയാദ് കെ.എ, . ഷാലിമ്മ ജെയിംസ്, .ബീനാ ജോസഫ്, ജിജി ഫിലിപ്പ്, . കെ.പി സുജീലന്‍ , കൃഷി ഓഫീസര്‍ അനിത സൈമണ്‍, കൃഷി സീനിയര്‍ അസിസ്റ്റന്‍റ് നിയാസ് , കാര്‍ഷികവികസനസമിതി അംഗം .ടി.എം ഹനീഫ, സെക്രട്ടറി അനൂപ് എന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി.റോണി കെ.തോമസ് വടക്കേകുന്നുംപുറത്ത് (ജൈവകര്‍ഷക), ശ്രീ.കെ.ജെ ജോണ്‍,വടക്കേകുന്നുംപുറത്ത് (മുതിര്‍ന്ന കര്‍ഷകന്‍), ശ്രീമതി.മിനിമോള്‍ പി.ജി, ചീങ്കല്ലേല്‍ (വനിത കര്‍ഷക), ശ്രീ.മോഹന്‍ദാസ് പി.എസ്,പുളിക്കല്‍ (എസ്.ടി വിഭാഗം), മാസ്റ്റര്‍ സാമുവേല്‍ ജോസഫ് ലിജോമോന്‍,മറ്റേല്‍ വീട് (വിദ്യാര്‍ത്ഥി കര്‍ഷകന്‍), ശ്രീ.ജലാലുദീന്‍, താഴത്തെതൊടുകയില്‍ (സമ്മിശ്ര കര്‍ഷകന്‍), ശ്രീ.മുഹമ്മദ്കുട്ടി പി.കെ,പൂഴിത്തറയില്‍ (ക്ഷീരകര്‍ഷകന്‍) എന്നിവരെയും ജില്ലാതലത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള അവാര്‍ഡ് നേടിയ ശ്രീമതി.ജലജ മോഹന്‍ദാസിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തില്‍ കൃഷി സീനിയര്‍ അസിസ്റ്റന്‍റ് ശ്രീ. നിയാസ് നന്ദി പറഞ്ഞു.