കെ. പി. ഷൗക്കത്ത് അനുസ്മരണം നടത്തി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വിവിധ ഐ എൻ റ്റി യു സി തൊഴിലാളി യൂണിയനുകളുടെ ജില്ലാ നേതാവ് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറഞ്ഞു നിന്നിരുന്ന കെ.പി. ഷൗക്കത്തിന്റെ 12 മത് ചരമവാർഷിക ദിനാചരണവും അനുസ്മരണവും ഐ എൻ റ്റി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ. റോണി കെ. ബേബി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
ഐ എൻ റ്റി യു സി റീജിണൽ സെക്രട്ടറി പി.പി.എസലാം പാറക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നിബു ഷൗക്കത്ത്, കോൺഗ്രസ് ബ്ബോക്ക് സെക്രട്ടറി ബിനു കുന്നുംപുറം, നസീമ ഹാരിസ്, ഷാജി നെടുംങ്കണ്ടം, കെ എസ് യു ജില്ലാ സെക്രട്ടറി കെ.എൻ നൈസാം, ഐ എൻ റ്റി യു സി ഭാരവാഹികളായ ജോമോൻ മറ്റത്തിൽ, നൗഷാദ് കാവുങ്കൽ, നവാസ് ആനിതോട്ടം, റോസപ്പൻ പടപ്പാടി, എം എം നാഷാദ്, ഷെഹീർ സലാം , റെജി നെല്ലിമല, അഷറഫ് നെല്ലിമല പുതുപ്പറമ്പിൽ, സുനിൽ മാന്തറ ജോജി ജോസ്, സോജി മോൻ, കണ്ണൻ കുറ്റിക്കാട്ട് എന്നിവർ പ്രസംഗിച്ചു.