എരുമേലി കൊച്ചുതോട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നു.

എരുമേലി : ടൗണിനടുത്ത് കൊച്ചു തോട്ടിൽ ശുചീകരണ ജോലികൾ പൂർത്തിയായികൊണ്ടിരിക്കുകയാണെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ എരുമേലി ഡിവിഷൻ അംഗം ജൂബി അഷറഫ് അറിയിച്ചു. നേരത്തെ ശുചീകരണം നടന്നതിൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ വീണ്ടും ശുചീകരണ ജോലികൾ കാര്യക്ഷമമായി നടത്തണമെന്ന് നിർദേശം നൽകിയിരുന്നെന്ന് അംഗം പറഞ്ഞു.

ഇതേതുടർന്നാണ് ഫൈസൽ മിൽ ഭാഗത്ത് ശുചീകരണ ജോലികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. പണികളിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും അംഗം അറിയിച്ചു.

error: Content is protected !!