സ്വർണം നേടിയ ആദിത്യയെ പൊന്നാട ചാർത്തി ആദരിച്ചു

എരുമേലി : 16 വയസ്സിൽ താഴെയുള്ളവരുടെ സംസ്ഥാന ഇന്റർ ക്ലബ് അത്‌ലറ്റിക് മീറ്റിൽ 80 മീറ്റർ ഹർഡിൽസിൽ സ്വർണ്ണ മെഡൽ ജേതാവായ എരുമേലി സ്വദേശിനി കുമാരി ആദിത്യ അജിയെ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദരിച്ചു.

കാഞ്ഞിരപ്പള്ളി മാരുതി ഇൻഡസ് ഷോറൂമിലെ ജീവനക്കാരനായ എരുമേലി കൊച്ചുതോട്ടത്തിൽ അജിയുടെയും സൗമ്യയുടെയും മകളാണ് ആദിത്യ അജി. കോഴിക്കോട് നടന്ന സംസ്ഥാന ഇന്റർ ക്ലബ് അത്‌ലറ്റിക് മീറ്റിൽ പതിനാറ് വയസ്സിന് താഴെയുള്ളവരുടെ എണ്ണുറ് മീറ്റർ ഹർഡിൽസിലാണ് ആദിത്യ അജി ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ മെഡൽ നേടിയത്.

അത്‌ലറ്റിക് മീറ്റിൽ ആദ്യമായാണ് ആദിത്യ പങ്കെടുക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ സ്വർണ മെഡൽ നേടാനായത് വിജയത്തിന് തിളക്കം കൂട്ടുന്നു.

കേരള സ്പോട്ർട്സ് കൗൺസിലിന്റെ, കീഴിൽ ഭരണങ്ങാനം SHGH സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൂൾ സ്പോർട്സ് അക്കാദമിയിലെ ഒൻപതാംക്ലാസ്സ് വിദ്യാർഥിനിയുമാണ് ആദിത്യ. ആന്ധ്രാ പ്രദേശിൽ നടക്കുന്ന ദേശീയ മീറ്റിൽ ഹർഡിൽസ് ഇനത്തിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആദിത്യ.

error: Content is protected !!