യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോരുത്തോട്. മടുക്ക മൈനാക്കുളം ഭാഗത്ത് യുവതിയെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപുരക്കൽ ശ്യാമിന്റെ ഭാര്യ അഞ്ജലി (26) മരിച്ചത്. അഞ്ജലിയെ കാണാത്തതിനെ തുടർന്ന് ശ്യാം നടത്തിയ തെരച്ചിലിലാണ് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാക്കുകയുള്ളൂ