KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓപ്പറേഷൻ ചെയ്യുവാൻ കൈക്കൂലി ; കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലെ സർജനെ വിജിലൻസ് പിടികൂടി

കാഞ്ഞിരപ്പള്ളി : ഓപ്പറേഷൻ ചെയ്യുവാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലെ സർജൻ ഡോ.സുജിത്ത് കുമാർ MS നെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി .

മുണ്ടക്കയം സ്വദേശിയായ രോഗിയുടെ ഹെർണിയ ഓപ്പറേഷന് വേണ്ടി കൈക്കൂലിയായി 5000 രൂപ ആവശ്യപ്പെടുകയയായിരുന്നു. ആദ്യം 2000 രൂപ ഇവർ നല്കി. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ രോഗിയെ സർജറിക്ക് വിധേയനാക്കി. സർജറി കഴിഞ്ഞ ശേഷം വാർഡിൽ കിടന്നിരുന്ന രോഗിയുടെ മകനോട് ബാക്കി 3000 രൂപ കൂടി ആവശ്യപ്പെട്ടു.

മകൻ കോട്ടയം വിജിലൻസിൽ പരാതി നൽകി തുടർന്ന് ഡോക്ടറുടെ വീടിനോട് ചേർന്നുള്ള പരിശോധന മുറിയിൽ വച്ച് പണം കൈമാറുന്നതിനിടയിൽ ഡോ: സുജിത്ത് കുമാറിനെ വിജിലൻസ് പിടികൂടുകയായിരുന്നു. വിജിലൻസ് എസ് .പി. പി. ജി വിനോദ് കുമാറിൻ്റെ നിർദ്ദേശാനുസരണം കോട്ടയം വിജിലൻസ് റേഞ്ച് DYSP പി വി മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടുകയായിരുന്നു

error: Content is protected !!