KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്മാർട്ട് ഇന്ത്യ അഖിലേന്ത്യാ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെ ഓഗസ്റ് 25 മുതൽ 29 വരെ കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയിൽ.

സ്മാർട്ട് ഇന്ത്യ അഖിലേന്ത്യാ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ നടത്തുവാൻ അഖിലേന്ത്യാ തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 75 കോളേജുകളിൽ ഒന്ന് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 18 ടീമുകളിൽ നിന്നും 128 കുട്ടികളാണ് ഓഗസ്റ് 25 മുതൽ 29 വരെ, 5 ദിവസങ്ങളിൽ രാത്രിയും പകലും തുടർച്ചയായി നടക്കുന്ന ഗ്രാൻഡ് ഫിനാലയിൽ അമൽ ജ്യോതി കോളേജിൽ എത്തി മത്സരിക്കുന്നത്.

സ്വതന്ത്ര ഭാരതത്തിന് 75 വയസ്സ് പൂർത്തിയായതിന്റെ ആഘോഷമായ ‘ആസാദി കാ അമൃത് മഹോത്സവിന്റെ ’ ഭാഗമായി, ദേശവ്യാപകമായി കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഇന്നവേഷൻ സെല്ലും, വിവിധ സ്ഥാപനങ്ങളിലുള്ള ഇന്നവേഷൻ സെൻററുകളും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ മത്സരമായ ” സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ” ഫൈനലുകളിൽ ഒന്ന് ഓഗസ്റ്റ് 25 മുതൽ 29 വരെ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ വെച്ച് നടത്തപ്പെടുന്നു.

ദേശീയ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 15,000 ത്തോളം വിദ്യാർത്ഥികൾ ഹാക്കത്തോണിൽ പങ്കെടുത്തു. അതിന്റെ ഫൈനൽ മത്സരങ്ങൾ ഇന്ത്യയിൽ 75 സെന്ററുകളിലായി ഒരേ സമയം നടക്കുകയാണ്. അതിനായി കേരളത്തിൽ മൂന്ന് സെന്ററുകൾ അനുവദിച്ചിട്ടുണ്ട്. അതിലൊന്ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിൻറിങ് കോളേജ് ആണ് എന്നത് നാടിനേറെ അഭിമാനകരമാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 18 ടീമുകളിൽ നിന്നും 128 കുട്ടികളാണ് 5 ദിവസങ്ങളിൽ രാത്രിയും പകലും തുടർച്ചയായി നടക്കുന്ന ഗ്രാൻഡ് ഫിനാലയിൽ അമൽ ജ്യോതി കോളേജിൽ എത്തി മത്സരിക്കുന്നത്. മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നയാൾക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുന്നത്.

ഉദ്ഘാടനദിനത്തിൽ ഇൻഡ്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി ഓൺലൈനായി സംവദിക്കും.

ഹാർഡ്‌വെയർ നോഡൽ സെൻറർ ആയ അമൽജ്യോതി എൻജിനീയറിങ് കോളേജിൽ നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള ഓൺലെനായി നിർവ്വഹിക്കും. ആന്റോ ആൻറണി എം.പി. മുഖ്യാതിഥിയായിരിക്കും.

വളരെയേറെ പരിശോധനകൾക്കും, ചർച്ചകൾക്കും ശേഷമാണ് ദേശീയ മത്സരങ്ങൾ ഭംഗിയായി നടത്തുവാൻ ഉതകുന്ന തരത്തിൽ എല്ലാവിധ സൗകര്യങ്ങളും ലഭ്യമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിനെ ദേശീയ മത്സരത്തിന്റെ നോഡൽ സെന്ററായി തിരഞ്ഞെടുത്തത്.

ദേശീയ പ്രാധ്യാനമുള്ള ഇത്തരം ഒരു മത്സരം നടക്കുന്നതോടെ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന്റെ സൽപ്പേര് ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമാകും എന്ന് കോളേജ് മാനേജർ റവറന്റ് ഫാദർ ഡോക്ടർ മാത്യു പായിക്കാട്ട് പ്രത്യാശിച്ചു. ഇത്തരം ഒരു ദേശീയ മത്സരത്തിന് ആതിഥേയം വഹിക്കുവാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട് എന്ന് പ്രിൻസിപ്പാൾ ഡോക്ടർ ലില്ലിക്കുട്ടി ജേക്കബ്ബ് പറഞ്ഞു.

error: Content is protected !!