കൈക്കൂലി കേസ് ഡോക്ടർക്കെതിരേ ആരോഗ്യവകുപ്പിന് റിപ്പോർട്ട്
കാഞ്ഞിരപ്പള്ളി: ശസ്ത്രക്രിയ നടത്തുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ അറസ്റ്റിലായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സർജൻ ഡോ. എം.എസ്.സുജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഡോ. എം.എസ്.സുജിത് കുമാറിനെ റിമാൻഡ് ചെയ്തു.