അജേഷിന് നാട്‌ വീടൊരുക്കി 

 

എരുമേലി: പെയിന്റിങ് ജോലിയാണ് എരുമേലി സ്വദേശി അജേഷിന്. കൊടിത്തോട്ടത്തെ സ്ഥലംവിറ്റ് കിട്ടിയ പണംകൊണ്ട് മണിപ്പുഴയിൽ ആറ് സെന്റ് സ്ഥലം വാങ്ങി. അധ്വാനിച്ച് പണം ഉണ്ടാക്കി ചെറിയ വീട് വെക്കാമെന്ന പ്രതീക്ഷയിലാണ് വാങ്ങിയ സ്ഥലത്ത് ഷെഡ്ഡ് കെട്ടി താമസം ആരംഭിച്ചത്. ഇതിനിടയിൽ ജോലിക്ക് പോകാനാകാതെ കാൻസർ രോഗത്തിന് ഇരയായി. അമ്മയും സഹോദരിയും ഒപ്പമുണ്ട്. അടച്ചുറപ്പില്ലാത്ത വീട്ടിൽ വർഷങ്ങളായി കഴിയുമ്പോഴും ആരോടും പരിഭവം പറഞ്ഞില്ല. എരുമേലി റോട്ടറി ക്ലബ്ബ് ഭാരവാഹികളാണ് അജേഷിന്റെ ജീവിതാവസ്ഥ കണ്ടെത്തിയത്. 

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭവനനിർമാണത്തിനായി ഒരു കമ്മിറ്റി രൂപവത്‌കരിച്ച് പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് വാർഡ് മെമ്പർ അജേഷിന്റെ ശ്രമഫലമായി ലൈഫ് പദ്ധതിയിൽ നാല്‌ ലക്ഷം രൂപ ലഭിച്ചു. 

ബാക്കി തുക റോട്ടറി ക്ലബ്ബ് അംഗങ്ങളും സുമനസ്സുകളും ചേർന്ന് സമാഹരിക്കുകയായിരുന്നു. പത്ത് ലക്ഷം െചലവിൽ വീട് യാഥാർഥ്യമായി. ജോസ്‌ വെട്ടിക്കാട്ട് എ.വി.എബ്രഹാം, തോമസ് കുര്യൻ മൂത്തേടം, ജോസ് നൈനാൻ, എം.ജെ.മാത്യു, ബിനു മണിമലേത്ത്, ഡോക്ടർ ജിബോയ് കുര്യൻ, ഡോക്ടർ ടോമി ചാക്കോ, സജു ജോർജ് പ്രൈം എന്നിവരുടെ ശ്രമഫലമായി ക്ലബ്ബ് അംഗങ്ങളിൽനിന്നും അഭ്യുദയകാംക്ഷികളായ വ്യക്തികളിൽനിന്നും തുക സമാഹരിച്ചത്.

error: Content is protected !!