പീഡനശ്രമം; യുവാവ് അറസ്റ്റിൽ 

 

കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകത്ത പെൺകുട്ടിക്കു നേരെയുള്ള പീഡനശ്രമത്തിൽ യുവാവ് അറസ്റ്റിൽ. 

ഇടക്കുന്നം കൂട്ടാപ്ലാക്കൽ അഷ്‌കർ നാസറി (19) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; ഇയാൾ പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ചുവശത്താക്കിയിരുന്നു. പെൺകുട്ടി കയറിയ ബസിൽ ഇയാൾ കയറുകയും ഇടയ്ക്കുവെച്ച് കൈയിൽ ബലമായി പിടിച്ച് ഇറക്കിക്കൊണ്ടുപോകുവാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി ബഹളംെവച്ചു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ. ഷിന്റോ പി.കുര്യൻ, എസ്.ഐമാരായ അരുൺ തോമസ്, രാധാകൃഷ്ണപിള്ള എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

error: Content is protected !!