അഗ്നിശമനസേന പ്രാവിന്റെ രക്ഷകരായി മാറി
കാഞ്ഞിരപ്പള്ളി : മൂന്നുനില കെട്ടിടത്തിന് മുകളിൽ പ്ലാസ്റ്റിക് വള്ളിയിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ കാഞ്ഞിരപ്പള്ളി അഗ്നിശമന സേന എത്തി. കാഞ്ഞിരപ്പള്ളി അഗ്നിശമനസേന ഗ്രേഡ് എ.എസ്. ടി. ഒ .കെ പി ജോയ് ഫയർമാൻമാരായ അനുരാജ് ,രാഹുൽ , ശരത് , സജിമോൻ , റെജിമോൻ എന്നിവരുടെ നേതൃത്വത്തിൽ സാഹസികമായി കെട്ടിടത്തിന് മുകളിൽ നിന്നുമാണ് പ്രാവിനെ രക്ഷിച്ചത്
