ബഫർ സോൺ: കോൺഗ്രസ് പ്രതിഷേധസമരം നടത്തി
കോരുത്തോട്: ബഫർ സോൺ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരേ കോരുത്തോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.
ആന്റോ ആന്റണി എംപി സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി ജോർജ് കൊട്ടാരം അധ്യക്ഷത വഹിച്ചു. പ്രഫ. റോണി കെ. ബേബി വിഷയാവതരണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി മാത്യു കപ്പിലുമാക്കൽ, ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ്, കോൺഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ, പാറത്തോട് മണ്ഡലം പ്രസിഡന്റ് ഹനീഫ, വി.സി. ജോസഫ് വെട്ടിക്കാട്ട്, പഞ്ചായത്ത് മെംബർ ഇ.ആർ. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.