ബൈക്കപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
കാഞ്ഞിരപ്പള്ളി: ബൈക്കിടിച്ച് കാൽനട യാത്രികനും ബൈക്ക് യാത്രികനും പരിക്കേറ്റു. കാഞ്ഞിരപ്പള്ളി സ്വദേശി സക്കീർ ഇബ്രാഹിം (58) ബൈക്ക് യാത്രികനായ പാറത്തോട് സ്വദേശി സാജൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി ഒൻപതോടെ കെ.കെ. റോഡിൽ പേട്ട ഗവ. സ്‌കൂളിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.