പ്രവേശനോത്സവം
മുരിക്കുംവയൽ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് എം.പി.രാജേഷ് അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.
കെ.എസ്.സുരേഷ് (സ്‌റ്റേറ്റ് റിസോഴ്സ് പേഴ്സെൺ & വിക്ടേഴ്സ് ചാനൽ) ഫാക്കൽറ്റി വിദ്യാഭ്യാസ സന്ദേശം നൽകി. മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് അംഗം കെ.എൻ. സോമരാജൻ മുഖ്യ പ്രഭാഷണം നടത്തി. വി.എച്ച്. എസ്.ഇ. പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി.എസ്., ബി.സുരേഷ് കുമാർ, ആൻറണി ജോസഫ്, സുനിൽ കെ എസ്., എ.സന്തോഷ്‌കുമാർ, ടി.ആർ.രാജമ്മ എന്നിവർ പ്രസംഗിച്ചു.