കൂട്ടിക്കൽ ചപ്പാത്തിലെ ചെക്ക് ഡാം പൊളിക്കാൻ ഉത്തരവ്

കൂട്ടിക്കൽ: ചപ്പാത്ത് ഭാഗത്തെ ചെക്ക് ഡാം പൊളിച്ചുനീക്കാൻ നടപടിയായി. കഴിഞ്ഞ രണ്ടുതവണ തുടർച്ചയായി ഉണ്ടായ പ്രളയങ്ങളിൽ കൂട്ടിക്കൽ ടൗണിൽ വെള്ളംകയറി നാശനഷ്ടങ്ങൾ സംഭവിക്കാൻ ഇടയാക്കിയത് ചെക്ക് ഡാം മൂലമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസാക്കുകയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.ക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.

വിഷയം എം.എൽ.എ. ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മന്ത്രിയുടെ നിർദേശപ്രകാരം ജലവിഭവ വകുപ്പ് വിശദമായ പഠനം നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജലവിഭവ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ചീഫ് എൻജിനീയർ ഇൻ ചാർജ് പി.ശ്രീദേവി പൊളിച്ചുനീക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

error: Content is protected !!