മോഷണക്കേസിൽ മൂന്നുപേർ അറസ്റ്റിൽ 

കാഞ്ഞിരപ്പള്ളി: റബ്ബർ റോളറും മോേട്ടാറും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കൂവപ്പള്ളി പട്ടിമറ്റം തകഴി പുതുപ്പറമ്പിൽ അഖിൽ അനി (24), എരുമേലി നേർച്ചപ്പാറ ഭാഗത്ത് ചണ്ണക്കൽ അനന്തു (26) എന്നിവരെയും മോഷണമുതൽ വാങ്ങിയതിന് ആക്രിക്കച്ചവടക്കാരനായ തോട്ടുമുഖം ഇല്ലത്തുപറമ്പിൽ അമീർ സാലി (36)യെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം പൂഞ്ഞാർ സ്വദേശിയുടെ കാഞ്ഞിരപ്പള്ളിയിലുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്ന റബ്ബർ റോളറും മോേട്ടാറും അലുമിനിയം ഡിഷുകളും മോഷ്ടിച്ച സംഭവത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ ഈരാറ്റുപേട്ട, പെരുവന്താനം എന്നീ സ്റ്റേഷൻ പരിധികളിൽ സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. മോഷ്ടിക്കുന്ന മുതലുകൾ ആക്രിക്കച്ചവടക്കാരന് നൽകുകയായിരുന്നു പതിവ്. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ. ഷിന്റോ പി.കുര്യൻ, എസ്.ഐ. മാരായ അരുൺ തോമസ്, ബിനോയ്, സി.പി.ഒ. മാരായ വിമൽ, അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

error: Content is protected !!