ട്രൈബൽ കോളനിയിൽ രക്ഷകർത്തൃയോഗം നടത്തി 

 

പമ്പാവാലി: എരുത്വാപ്പുഴ ട്രൈബൽ കോളനിയിൽ ഊരുവിദ്യാകേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായി കോളനിയിലെ വിദ്യാർഥികളുടെ രക്ഷകർത്താക്കളുടെ യോഗം വിളിച്ച് ചേർത്തു. പട്ടികവർഗ ചെയർമാൻ എം.എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മറിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ പി.വാസു പദ്ധതി വിശദീകരണം നടത്തി. ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസർ പി.അജി ഊരുമൂപ്പൻ കേളൻ ഗോപിയെ ആദരിച്ചു.

error: Content is protected !!