വി.എസ്.എസ്. സ്ഥാപകദിനം ആഘോഷിച്ചു
കാഞ്ഞിരപ്പള്ളി: വിശ്വകർമ സർവീസ് സൊസൈറ്റി (വി.എസ്.എസ്.) കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയൻ സ്ഥാപകദിനം ആഘോഷിച്ചു.
കാഞ്ഞിരപ്പള്ളി യൂണിയന് കിഴിലുള്ള മുഴുവൻ ശാഖകളിലും വിശ്വകർമ ഭവനങ്ങളിലും പതാക ഉയർത്തി. ചെറുവള്ളി പേച്ചി അമ്മൻ കോവിൽ വിശ്വകർമ ഭവനിൽ യൂണിയൻ പ്രസിഡന്റ് ജി.ജഗനാഥൻ പതാക ഉയർത്തി. ബിനു വള്ളിയിൽ, കെ.ബി. ബിജുമോൻ, പി.ആർ.രാധാകൃഷ്ണൻ, അനിൽ ഭാഗ്യലക്ഷ്മി, സതീശൻ, കെ.ആർ.വേണു, വിനോദ്, എൻ.രാജു എന്നിവർ പ്രസംഗിച്ചു.