കുളത്തുങ്കൽ ക്ഷേത്രത്തിൽ ഭാഗവതസപ്താഹ യജ്ഞം 

മണിമല: കുളത്തുങ്കൽ ദേവീക്ഷേത്രത്തിൽ 28 മുതൽ സെപ്‌റ്റംബർ നാലുവരെ ഭാഗവത സപ്താഹയജ്ഞം നടക്കും. 28-ന് വൈകീട്ട് ആറരയ്ക്ക് ക്ഷേത്രം തന്ത്രി അരയാൽ കീഴില്ലം നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. 

മുംബൈ നാരായൺജിയാണ് യജ്ഞാചാര്യൻ. എല്ലാ ദിവസവും രാവിലെ ആറിന് പരായണം, ഉച്ചക്ക് ഒന്നിന് അന്നദാനം, വൈകീട്ട് ഏഴരയ്ക്ക് പ്രഭാഷണം എന്നിവ നടക്കും.

സെപ്തംബർ ഒന്നിന് 12-00 ന് ഉണ്ണിയൂട്ട്. രണ്ടിന് നാലിന് രുക്മിണീ സ്വയംവരം. 

നാലിന് 10-ന് അവഭൃതസ്നാന ഘോഷയാത്ര 12-ന് ഭാഗവത സപ്താഹ സമർപ്പണം, ഒന്നിന് മഹാപ്രസാദമൂട്ട്.

error: Content is protected !!