പാറത്തോട് ഗ്രാമപഞ്ചായത്തില്‍ അശരണർക്ക് തണലായി വാതിൽപടി സേവനം ആരംഭിച്ചു.
പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്തിൽ വാതിൽപടി സേവനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ 1,151 പേർക്ക് സേവനം ലഭ്യമാകുന്ന രീതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്തുകയും, സേവനം വീട്ടുപടിക്കലെത്തിക്കുന്നതിനുമായി 38 സന്നദ്ധ പ്രവര്‍ത്തകരേയും സജ്ജമാക്കുകയുണ്ടായി. ഇതിന്‍റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് പാലമ്പ്ര ഗദ്സമനി പള്ളി പാരിഷ് ഹാളിൽ വച്ച് പ്രസിഡന്‍റ് ഡയസ് മാത്യു കോക്കാട്ടിന്റെ അധ്യക്ഷതയിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ബിനു ജോൺ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു മോഹനന്‍, ഗദ്സമനി പള്ളി വികാരി ഫാ.ജോയ് നിരപ്പേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മോഹനന്‍ റ്റി.ജെ, വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോണിക്കുട്ടി മഠത്തിനകം, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ വിജയമ്മ വിജയലാല്‍, അന്നമ്മ വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍മാരായ കെ,പി സുജീലന്‍, റ്റി.രാജന്‍, കെ.കെ ശശികുമാര്‍, സോഫി ജോസഫ്, സുമിന അലിയാര്‍, അലിയാര്‍ കെ.യു, ജോളി തോമസ്, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ , ബീനാ ജോസഫ്, ജിജി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനൂപ് എന്‍ എന്നിവര്‍ പ്രസംഗിച്ചു.