തെരുവുനായ ശല്യം; പഞ്ചായത്ത് പ്രസിഡന്റിന് നിവേദനവുമായി വിദ്യാർഥികൾ
എരുമേലി: എരുമേലിയിൽ തെരുവുനായ്‌ക്കളുടെ ശല്യം വർധിച്ച സാഹചര്യത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ. എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് തെരുവുനായ ശല്യം സംബന്ധിച്ച് എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടിക്കും എരുമേലി പോലീസിനും നിവേദനം നൽകിയത്.
റോഡിലുടനീളം തെരുവുനായ്‌ക്കളുടെ ശല്യമാണ്. നിരവിധിയാളുകൾ ആക്രമണത്തിനിരയായി. സ്‌കൂളുകളുടെ പരിസരങ്ങൾ വരെ തെരുവുനായ്‌ക്കൾ താവളമാക്കിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം സെന്റ് തോമസ് സ്‌കൂൾ പരിസരത്ത് തെരുവുനായ്‌ക്കൾ വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമമുണ്ടായി. കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വർധിച്ചുവരുന്ന തെരുവുനായ ശല്യം വിദ്യാർഥികളെ ഭയപ്പാടിലാക്കിയിരിക്കുകയാണ്. ഇതിന് പരിഹാരം വേണമെന്ന ആവശ്യവുമായി സ്‌കൂളിലെ വിദ്യാർഥികൾക്കൾക്ക് വേണ്ടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രതിനിധികളായ ഹൈദർ ഹസൻ, അതീന ഹാരിഷ് എന്നിവരാണ് എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും പോലീസിനും നിവേദനം നൽകിയത്.