KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മയക്കുമരുന്നിനെതിരെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണത്തിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക്തല യോഗം ചേർന്നു. നമ്മുടെ സ്കൂളുകളിലും കോളേജുകളിലും കേന്ദ്രീകരിച്ച് വൻതോതിലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റ് അജിത രതീഷ് അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ “ലഹരി ഉപയോഗങ്ങളും, അതിന്റെ ദൂഷ്യവശങ്ങളെയും” കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോൻ പദ്ധതി വിശദീകരണം നടത്തി. എകസൈസ് ഇൻസ്പെക്ടർ അമൽ രാജൻ, ഡെപ്യൂട്ടി തഹസിൽദാർ ജയപ്രകാശ് സി.ഡി.എസ്. ചെയർ പേഴ്സൺ ദീപ്തി ഷാജി, ബ്ലോക്ക് ഡെവലപ്മെന്റ് ഒാഫീസർ ഫൈസൽ. എസ് തുടങ്ങിയവർ വിവിധ ചർച്ചകൾക്ക് നേതൃത്വം നൽകി.

error: Content is protected !!