ഓണം വിപണി തുറക്കുന്നു

  

എരുമേലി: എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ ഓണവിപണി എരുമേലിയിലും ചേനപ്പാടിയിലും ബുധനാഴ്ച പ്രവർത്തനം തുടങ്ങും. രാവിലെ 9.30-ന് എരുമേലി ചെമ്പകത്തുങ്കൽ ബിൽഡിങ്ങിൽ ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കലും ചേനപ്പാടിയിൽ വൈസ് പ്രസിഡന്റ് പറപ്പള്ളിൽ പി.എച്ച്.നെജീബും ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കൾ റേഷൻ കാർഡുമായി എത്തണം. കോവിഡ് നിബന്ധനകൾക്ക് വിധേയമായാണ് പ്രവർത്തനം.ചിറക്കടവ്: കൺസ്യൂമർ ഫെഡുമായി ചേർന്ന് ചിറക്കടവ് സർവീസ് സഹകരണബാങ്ക് നടത്തുന്ന ഓണം വിപണി ബുധനാഴ്ച 10-ന് ബാങ്ക്പ്രസിഡന്റ് പി.എൻ. ദാമോദരൻ പിള്ള ഉദ്ഘാടനംചെയ്യും. സബ്‌സിഡി നിരക്കിലുള്ള ഉത്പന്നങ്ങൾ ആവശ്യമുള്ളവർ റേഷൻകാർഡുമായി മണ്ണംപ്ലാവ് ഹെഡ്ഓഫീസിൽ എത്തണം. 

പൊൻകുന്നം: പൊൻകുന്നം സർവീസ് സഹകരണബാങ്കിന്റെ ഓണം സബ്സിഡി വിപണി കെ.കെ.റോഡിൽ ബാങ്ക് ഹെഡ്ഓഫീസിന് എതിർവശം ബുധനാഴ്ച 10.30-ന് തുടങ്ങും. സബ്‌സിഡി നിരക്കിലുള്ള സാധനങ്ങൾ വാങ്ങാൻ വരുന്നവർ റേഷൻകാർഡുമായി എത്തണം.

error: Content is protected !!