നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചു അപകടം ; യുവാവ് മരിച്ചു
കാഞ്ഞിരപ്പള്ളി : ഇന്ന് രാവിലെ ആറുമണിയോടെ കാളകെട്ടി ഷാപ്പ് പടിക്കൽ വച്ച് കാൽനടക്കാരെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന കാറിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി മാനിടംകുഴി സ്വദേശിയായ താവൂർ വീട്ടിൽ പരേതനായ വിജയന്റെ മകൻ അനന്തു രമേശ് (32) ആണ് മരണപ്പെട്ടത് . പാലാ – കാഞ്ഞിരപ്പള്ളി ഫാത്തിമ ബസിലെ കണ്ടക്ടർ ആയിരുന്നു മരണപ്പെട്ട അനന്ദു രമേശ്. രാവിലെ ജോലിക്ക് പോകുന്ന വഴിക്കാണ് അപകടത്തിൽ പെട്ടത്.
കാൽനടയാത്രികരെ ഇടിച്ചിട്ട ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. പള്ളിയിലേക്ക് നടന്നുപോവുകയായിരുന്ന കാളകെട്ടി സ്വദേശികളായ ഈറ്റത്തോട് സാബുവിനെയും ഭാര്യയെയും ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. കാർ യാത്രികൾ ഉടൻതന്നെ ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല .
മരണപ്പെട്ട അനന്തുവിൻറെ ഭാര്യ ആതിര , സഹോദരൻ അരവിന്ദ്, മാതാവ് തങ്കമണി, പിതാവ് പരേതനായ വിജയൻ