ഒരേ വേഷം ഒരേ താളം ഒരേ മനസ്; കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് മിഷൻ ആശുപത്രിയിൽ നടന്ന മെഗാ തിരുവാതിര ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി
കാഞ്ഞിരപ്പള്ളി : രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന ഓണാഘോഷത്തെ മെഗാ തിരുവാതിരയോടെ വരവേറ്റ് കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് മിഷൻ ഹോസ്പിറ്റൽ . ഒരേ വേഷത്തിൽ ഒരേ താളത്തിൽ ഒരു മനസ്സോടെ 76 നഴ്സുമാർ ആണ് മെഗാ തിരുവാതിരയിൽ പങ്കെടുത്തത്.
ദിവസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമാണ് മെഗാതിരുവാതിര അരങ്ങിലെത്തിയത്. പ്രളയവും കോവിഡും തളർത്തിയ ആഘോഷക്കാലത്തെ തിരികെപ്പിടിക്കാനാണ് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചതെന്ന് സംഘാടകർ പറയുന്നു. ആശുപത്രി മാനേജ്മെന്റും, സ്റ്റാഫും, മറ്റ് നഴ്സുമാരും, ആശുപത്രിയിൽ എത്തിയവരും, നാട്ടുകാരും ഒരേ മനസോടെ ആഘോഷം ഏറ്റെടുത്തു
വീഡിയോ കാണുക :