KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രാത്രിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു; പുറത്തിറങ്ങുവാൻ കഴിയാതെ ഉള്ളിൽ കുടുങ്ങിയ യുവാവ് മുങ്ങിമരിച്ചു

തിടനാട് : തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടികുളം സ്വദേശിയായ കിഴക്കേൽ സിറിൽ (32) ആണ് മരിച്ചത്. തിടനാട് ടൗണിൽനിന്നു രാത്രി മടങ്ങും വഴി ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞതാകുമെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അപകടം ഉണ്ടായ വിവരം രാത്രിയിൽ ആരും അറിഞ്ഞിരുന്നില്ല.

രാവിലെ ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാരാണ് കാർ വീണുകിടക്കുന്നത് കണ്ടത്. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് അയൽവാസികൾ എത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്നു നടത്തിയ പരിശോധനയിലാണ് യുവാവിനെ കാറിനുള്ളിൽ കണ്ടെത്തിയത്. കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

error: Content is protected !!