കാഞ്ഞിരപ്പള്ളി ഏരിയായിൽ നിന്നും വിജയിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
കാഞ്ഞിരപ്പള്ളി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തിന് തന്നെ അഭിമാനകരമായ വിജയമാണ് എൽഡിഎഫ് സമ്മാനിച്ചതെന്നു് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഏരിയായിൽ നിന്നും വിജയിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധി സംഗമം കാഞ്ഞിരപ്പള്ളിയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ ജെ തോമസ്.
കഴിഞ്ഞ നാലര വർഷകാലം പേമാരി, മാറാരോഗങ്ങൾ, കോ വിഡ് തുടങ്ങി ഒട്ടേറെ പ്രതിസന്ധികളിൽ കേരളത്തെ ധൈര്യപൂർവ്വം മുന്നോട്ടു നയിച്ച എൽഡിഎഫ് സർക്കാരിനേയും നാടിനുംസർക്കാരിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനേയും കേരള ജനതയ്ക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. സൗജന്യ റേഷനും കിറ്റും ക്ഷേമ പെൻഷനുകളും പാവപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽ വീടു നിർമ്മിച്ചു നൽകിയതും ഒക്കെ മലയാളികളുടെ മനസിൽ മായാതെ നിൽക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇക്കുറി എൽ ഡി എഫ് യുവജന വിഭാഗ ത്തെയാണ് രംഗത്തിറക്കിയത്. ഇത് മുന്നേറ്റത്തിന് കാരണമായി. ഇവർ നാടിനേയുo ജനത്തേയും സ്നേഹിച്ച് ഇവർക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുവാൻ ജനപ്രതിനിധികൾ തയ്യാറകണമെന്ന് കെ ജെ തോമസ് അഭ്യർത്ഥിച്ചു.
ചടങ്ങിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സാജൻ കുന്നത്ത് അധ്യക്ഷനായി. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് സ്വാഗതം പറഞ്ഞു. ഡോ.. എൻ ജയരാജ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.വി പി ഇസ്മയിൽ, വി പി ഇബ്രാഹീo, ഷമീം അഹമ്മദ്.ജോർജ്കുട്ടി അഗസ്തി, അഡ്വ.സെബാസ്റ്റൻകുളത്തുങ്കൽ ,ജില്ലാ പഞ്ചായത്ത് മെംബർമാരായ പി ആർ അനുപമ (മുണ്ടക്കയം), ജെസി ഷാജൻ (കാഞ്ഞിരപ്പള്ളി), ശുഭേഷ് സുധാകരൻ (എരുമേലി ), കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ തങ്കമ്മ ജോർജുകുട്ടി (എരുമേലി ) , കെ ആർ തങ്കപ്പൻ (കാഞ്ഞിരപ്പള്ളി), പി എസ് സജിമോൻ ( കൂട്ടിക്കൽ), രേഖാ ദാസ് (മുണ്ടക്കയം), എസ് ഷാജി (എലിക്കുളം), ജയിo സ് പി സൈമൺ (മണിമല), ജോണിക്കുട്ടി മoത്തിനകം ( പാറത്തോട് ), ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.