ഏന്തയാർ പാലം ; ജനകീയ പ്രതിക്ഷേധം ഇരമ്പി

മുണ്ടക്കയം : പ്രളയത്തിൽ തകർന്ന ഏന്തയാർ പാലം പുനർനിർമ്മിക്കുന്നതിൽ സർക്കാർ കാട്ടുന്ന അനാസ്ഥക്ക് എതിരെ ഏന്തയാറ്റിൽ നടന്ന ജനകീയ പ്രതിക്ഷേധത്തിൽ നൂറുകണക്കിന് നാട്ടുകാർ പങ്കെടുത്തു.

കൂട്ടിക്കൽ , കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം 2021 ഒക്ടോബർ 16-നാണ് പ്രളയത്തിൽ തകർന്നത്. ഇതോടെ മറുകരയിലേക്കുള്ള സഞ്ചാരം പൂർണമായും തടസ്സപ്പെട്ടു. ദിനംപ്രതി നൂറുകണക്കിന് സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി നാട്ടുകാർ യാത്രചെയ്തിരുന്ന പാലം തകർന്നിട്ട് ഒരു വർഷം പിന്നിട്ടിട്ടും നിർമ്മാണം നടന്നിരുന്നില്ല.

പീരുമേട് എം എൽ എ വാഴൂർ സോമൻ ബഡ്ജറ്റിൽ പാലത്തിനു തുക വകയിരുത്തിയാതായി പറഞ്ഞിരുന്നെങ്കിലും ഇതുവരെ പാലം പുനർനിർമ്മിക്കാൻ തയാറാവാതെ തങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ചാണ് സമരം. പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഫാദർ ജിനോ വാഴയിൽ അധ്യഷത വഹിച്ചു. കെ റെയിൽ സമര നേതാവ് മിനി കെ ഫിലിഫ് മുഖ്യപ്രഭാഷണം നടത്തി.
കൺവീനർ കെ കെ കരുണാകരൻ സണ്ണി വെട്ടുകല്ലേൽ, സണ്ണി തുരുത്തിപള്ളി, വി വി വിജയകുമാർ, തുടങ്ങിയവർ പ്രസംഗിച്ച

error: Content is protected !!