KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തീർത്ഥാടക വാഹനം ഇടിച്ച് മുൻ അസി. വില്ലേജ് ഓഫിസർ മരിച്ചു.

മുക്കൂട്ടുതറ : അമിതവേഗത്തിൽ വന്ന ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് സ്‌കൂട്ടറിൽ സഞ്ചരിച്ച മുൻ അസി. വില്ലേജ് ഓഫിസർ മരിച്ചു. കണമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും എരുമേലി തെക്ക് വില്ലേജ് മുൻ അസി. ഓഫിസറുമായിരുന്ന മുട്ടപ്പള്ളി മലമ്പാറയ്ക്കൽ തമ്പി (59) ആണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മുക്കൂട്ടുതറ ടൗണിന് സമീപം മാറിടം ഇറക്കത്തിൽ വെച്ചായിരുന്നു അപകടം. എരുമേലിയിൽ നിന്നും ശബരിമല ദർശനത്തിന് ഭക്തരുമായി പോവുകയായിരുന്ന കാർ ആക്റ്റീവ സ്‌കൂട്ടറിൽ മുക്കൂട്ടുതറയിലേക്ക്‌ വരികയായിരുന്ന തമ്പിയെ പിന്നിലൂടെ വന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസിലി ആണ് ഭാര്യ. മകൻ സന്തോഷ്‌. സംസ്കാരം പിന്നീട്.

error: Content is protected !!