KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ 

കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. 

ചെങ്ങന്നൂർ വാഴാർമംഗലം ഭാഗത്ത് മൈലത്തറവീട്ടിൽ സെബിൻ ജോസഫിനെയണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയെ സെബിൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിവരുകയായിരുന്നു. വിവരങ്ങൾ പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയെ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. മുൻപും പല ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് സെബിൻ. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കാഞ്ഞിരപ്പള്ളി എസ്.ഐ.മാരായ അരുൺ തോമസ്, ശശികുമാർ, സി.പി.ഒ. മാരായ വിമൽ ബി.നായർ, ശ്രീരാജ് ജി. നായർ എന്നിവരടങ്ങിയ സംഘം ചെങ്ങന്നൂരിൽനിന്നാണ് സെബിനെ അറസ്റ്റുചെയ്തത്.

error: Content is protected !!