എരുമേലിയിൽ വിവിധ കൺട്രോൾ റൂമുകൾ തുറന്നു
എരുമേലി: തീർഥാടനകാല ക്രമീകരണങ്ങളുടെ ഭാഗമായി എരുമേലിയിൽ വിവിധ വകുപ്പുകളുടെ കൺട്രോൾ റൂമുകൾ തുറന്നു.
എരുമേലി ധർമശാസ്താ ക്ഷേത്രഗോപുരത്തിന് എതിർവശത്ത് ദേവസ്വം കെട്ടിടത്തിന്റെ മുകളിലെനിലയിലാണ് പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടൻ അധ്യക്ഷത വഹിച്ചു. അനിൽകുമാർ, ശാന്തി കെ.ബാബു, അനിശ്രീ സാബു, ശ്രീധര ശർമ, പി.എ.ഇർഷാദ്, സി.എ.കരീം, വിജയമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. കൺട്രോൾ റൂം ഫോൺ നമ്പർ: 04828-211 300.
റവന്യൂ കൺട്രോൾ റൂം സെന്റ് തോമസ് സ്കൂൾ ജങ്ഷന് സമീപമാണ് പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം.ജോസുകുട്ടി ഉദ്ഘാടനം ചെയ്തു. ജയപ്രകാശ്, ബിജു ജി. നായർ, വർഗീസ് ജോസഫ്, ആർ.പ്രകാശ്, ശ്രീധര ശർമ തുടങ്ങിയവർ പങ്കെടുത്തു. റവന്യൂ കൺട്രോൾ റൂം ഫോൺ നമ്പർ: 04828-211 542.
സേഫ് സോണിന്റെ ഭാഗമായി മോട്ടോർവാഹന വകുപ്പിന്റെ കൺട്രോൾ റൂം തുറന്നു. കോട്ടയം ആർ.ടി.ഒ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നോഡൽ ഓഫീസർ പി.ഡി.സുനിൽ ബാബു, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഷൈനി മാത്യു, ഷാനവാസ് കരീം തുടങ്ങിയവർ പങ്കെടുത്തു.
എരുമേലി-കണമല, എരുമേലി-മുണ്ടക്കയം, എരുമേലി-പൊൻകുന്നം റോഡുകളിൽ മൂന്ന് ടീമായി നിരീക്ഷണം ഉണ്ട്. ഫോൺ: 9496 36 7974.