ചിറക്കടവിൽ കർഷക സ്വയംസഹായ സംഘമായ ‘ചിപ്രോ’ പ്രവർത്തനം തുടങ്ങി
പൊൻകുന്നം: ചിറക്കടവ് ഗ്രാമ പഞ്ചായത്തിന്റെ കാർഷിക മൂല്യവർധിത ഉത്പാദക സംരഭമായ ചിപ്രോ കാർഷിക സ്വയം സഹായ സംഘത്തിന്റെ ഉദ്ഘാടനം പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേരള സഹകരണ സാംസ്കാരിക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചിപ്രോ ഉദ്പന്നങ്ങളുടെ വിതരണോദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർവ്വഹിച്ചു.
കൃത്യമ രുചികൾ ഒഴിവാക്കി മിച്ചർ മുറുക്ക് പക്കാവട മധുരസേവ ഉപ്പേരി എന്നീ ഉൽപന്നങ്ങൾ ആണ് വില്പനക്ക് തയ്യാറായിട്ടുള്ളത്.
കപ്പയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ വിദേശവിപണികൾ കീഴടക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ.ഗിരീഷ്‌കുമാർ, മിനി സേതുനാഥ്, ബി.രവീന്ദ്രൻ നായർ, സതി സുരേന്ദ്രൻ, ഗീത വർഗീസ്, ടി.ബിന്ദു, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എൻ.ടി.ശോഭന, യമുന ജോസ്, അഡ്വ. പി.സതീശ് ചന്ദ്രൻ നായർ, അഡ്വ. ഗിരീഷ് എസ്.നായർ, വി.ജി.ലാൽ, ജയശ്രീധർ, ടോമി ഡൊമിനിക്, ബി.സുനിൽ, ഒ.എം.അബ്ദുൽകരീം, കെ.ആർ.സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.